ചികിത്സക്കിടെ മരണപ്പെട്ട കുവൈത്ത്​ പ്രവാസിയുടെ മൃതദേഹം ദുബൈയിൽ ഖബറടക്കി

ചികിത്സക്കിടെ മരണപ്പെട്ട കുവൈത്ത്​ പ്രവാസി തൃശൂർ പെരിഞ്ഞനം ചക്കരപാടം പള്ളിയു​ടെ വടക്ക് വശം താമസിക്കുന്ന നൈസാമിന്റെ (45) മൃതദേഹം ദുബൈയിൽ ഖബറടക്കം ചെയ്തു കുവൈത്തിലേക്ക്​ നേരിട്ട്​ വരാൻ വിലക്കുള്ളതിനാൽ ദുബൈ വഴി വരാൻ ശ്രമിച്ച അദ്ദേഹം രോഗത്തെ തുടർന്ന്​ ദുബൈയിൽ ചികിത്സയിലായിരുന്നു. വർഷങ്ങളായി ഖത്തറിലായിരുന്ന നൈസാം ഒരു വർഷം മുമ്പാണ്​ ജോലി മാറ്റത്തിനായി കുവൈത്തിലെത്തിയത്​. കെ.ഇ.ഒ ഇൻറർനാഷനൽ കൺസൽട്ടൻറ്​സ്​ കമ്പനിയിൽ ഡ്രാഫ്​റ്റ്​സ്​മാനായിരുന്നു. മയ്യത്ത് സോനാപ്പൂർ കബർസ്ഥാനിൽ കബറടക്കി. ദുബായിലെ പ്രമുഖ സാമ്യൂഹ്യ പ്രവത്തകൻ നസീർ വാടാനപ്പള്ളി, ലീഗൽ കൺസൽട്ടൻറ് സാജിദ് വള്ളിയത്തും കൂടെ ഷുഹൈബ് ,അസ്‌ലം ,ഷിനോജ് ഷംസുദ്ധീൻ എന്നിവരും അനുബന്ധ ചടങ്ങുകൾക്ക് നേതൃത്വം നൽകി.