ലോകത്ത് കോവിഡ് ബാധിതർ 11.49 കോടി

Lab technician holding swab collection kit,Coronavirus COVID-19 specimen collecting equipment,DNA nasal and oral swabbing for PCR polymerase chain reaction laboratory testing procedure and shipping

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് കോടി നാല്‍പത്തിയൊമ്ബത് ലക്ഷം പിന്നിട്ടു. 2.81 ലക്ഷം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 25.49 ലക്ഷം പേര്‍ മരിച്ചു.രോഗമുക്തി നേടിയവരുടെ എണ്ണം ഒന്‍പതുകോടി പിന്നിട്ടു.

ഇന്ത്യയിൽ ഒരു കോടി പതിനൊന്ന് ലക്ഷം രോഗബാധിതരാണ് ഉള്ളത്.11,000ത്തിലധികം പേര്‍ക്കാണ് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 1.65 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.1.07 കോടി പേര്‍ സുഖം പ്രാപിച്ചു.മരണസംഖ്യ 1.57ലക്ഷമായി ഉയര്‍ന്നു.