“നിയാർക് ” വാർഷികം ആഘോഷിച്ചു.

കുവൈത്ത് സിറ്റി :ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച് സെന്റർ(നിയാർക് ) വാർഷികം അൽ കുലൈബ് ഇന്റർനാഷണൽ സിഇഒ മുസമ്മിൽ മാലിക് ഉദ്ഘാടനം ചെയ്തു. നിയാർക് കുവൈത്ത് ചാപ്റ്റർ ചെയർമാൻ അബ്‍ദുൾഖാലിഖ് അധ്യക്ഷത വഹിച്ചു. സുവനീർ എൻ ബി ടി സി മാനേജിങ് ഡയറക്ടർ കെ ജി എബ്രഹാമിന് നൽകി ഗോപിനാഥ് മുതുകാട് പ്രകാശനം ചെയ്തു. അഷ്‌റഫ്‌ മൂടാടി, സ്വാലിഹ് ബാത്ത, അബ്‍ദുൾ കരീം അമേത്ത്, അബ്ദുല്ല കരുവഞ്ചേരി. എം എ ബഷീർ, മുനവ്വർ അഹമ്മദ് സിദ്ദീഖ് കൂട്ടുമുഖം, ഹംസ മേലേക്കണ്ടി, പി. വി ഇബ്രാഹിം കുട്ടി പി മുജീബ് നിസാർ അലങ്കാർ ബഷീർ ബാത്ത, അബ്ദുൽ വാഹിദ് തുടങ്ങിയവർ പ്രസംഗിച്ചു. പവർ ലിഫ്റ്റിങ് താരം മജ്‌സിയ ഭാനുവിനെ ആദരിച്ചു.