ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 11.62 കോടി കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് കോടി അറുപത്തിരണ്ട് ലക്ഷം പിന്നിട്ടു. നാല് ലക്ഷത്തിലധികം പേര്‍ക്കാണ് കഴിഞ്ഞദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്.ഒന്‍പതുകോടി പതിനെട്ട് ലക്ഷം പേര്‍ രോഗമുക്തി നേടി. മരണസംഖ്യ 25.80 ലക്ഷം ആയി ഉയര്‍ന്നു.

ഇന്ത്യയില്‍ ഒരു കോടി പതിനൊന്ന് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്.16,000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 1.73 ലക്ഷം പേര്‍ മാത്രമേ ചികിത്സയിലുള്ളു.1.08 കോടി പേര്‍ രോഗമുക്തി നേടി. 1.57 ലക്ഷം കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്. ഇതുവരെ ഒന്നരക്കോടിയിലേറെപ്പേര്‍ക്കാണ് കുത്തിവയ്‌പെടുത്തത്.