കുവൈത്തിലെ പ്രമുഖ സാംസ്‌കാരിക പ്രവർത്തകൻ സഗീർ തൃക്കരിപ്പൂർ നിര്യാതനായി

കുവൈത്തിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തകനും കെ.കെ.എം.എ രക്ഷാധികാരിയുമായ സഗീർ തൃക്കരിപ്പൂർ നിര്യാതനായി. കുവൈത്ത് ജാബിർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 22 ദിവസമായി വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ സൗദ കഴിഞ്ഞ 24 നു കുവൈത്ത് അധാൻ ആശുപത്രിയിൽ നിര്യാതയായിരുന്നു.