കുവൈത്തിലെ ഇന്ത്യൻ എംബസി പ്രവർത്തന സമയത്തിൽ മാറ്റം

കു​​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി പ്ര​വ​ർ​ത്ത​ന സ​മ​യത്തിൽ താത്കാലിക മാറ്റം. രാ​വി​ലെ എ​ട്ടു​മു​ത​ൽ ഉ​ച്ച​ക്ക്​ ഒ​ന്നു​വ​രെ​യാ​ണ്​ പ്ര​വ​ർ​ത്ത​ന സ​മ​യം. കോ​വി​ഡ്​ വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​വൈ​ത്ത്​ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ എം​ബ​സി പു​തി​യ തീ​രു​മാ​നം. ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​ത്​ വ​രെ പു​തി​യ പ്ര​വ​ർ​ത്ത​ന സ​മ​യം തു​ട​രു​മെ​ന്നും അ​ടി​യ​ന്ത​ര കോ​ൺ​സു​ല​ർ സേ​വ​ന​ങ്ങ​ൾ സാ​ധാ​ര​ണ നി​ല​യി​ൽ ല​ഭ്യ​മാ​കു​മെ​ന്നും ഇ​ന്ത്യ​ൻ എം​ബ​സി വാ​ർ​ത്ത​കു​റി​പ്പി​ൽ അ​റി​യി​ച്ചു.