കുവൈത്തിൽ രണ്ടു മാസത്തിനിടെ 19,995 വിദേശികളുടെ തൊഴിൽ പെർമിറ്റുകൾ റദ്ദാക്കി

കുവൈത്തിൽ രണ്ടു മാസത്തിനിടെ 19,995 വിദേശികളുടെ തൊഴിൽ പെർമിറ്റുകൾ റദ്ദാക്കിയതായി മാൻപവർ പബ്ലിക് അതോറിറ്റി. ജനുവരി 12 മുതൽ മാർച്ച് ഏഴ് വരെയാണ് ഇത്രയും തൊഴിൽ പെർമിറ്റുകൾ റദ്ദാക്കിയത്. 12,391 തൊഴിൽ പെർമിറ്റുകളും റദ്ദായതിന് കാരണം യാത്രാവിലക്ക് കാരണം വിദേശ തൊഴിലാളികൾക്ക് തിരിച്ചുവരാൻ കഴിയാത്തതായിരുന്നു. കോവിഡ് പ്രതിസന്ധി വന്നതിനു ശേഷം 6,245 തൊഴിൽ പെർമിറ്റുകൾ റദ്ദായിട്ടുണ്ടെന്നാണ് കണക്ക്. തൊഴിൽ പെർമിറ്റ് നൽകേണ്ട സ്‌പോൺസർ മരിക്കുന്നതു പോലുള്ള കാരണത്താലാണ് ചില തൊഴിലാളികളുടെ വിസ റദ്ദായത്.
രണ്ടു മാസത്തിനിടെ 83 വിദേശികൾ തങ്ങളുടെ ഗവൺമെന്റ് മേഖലയിലെ തൊഴിൽ പെർമിറ്റ് സ്വകാര്യ മേഖലയിലേക്ക് മാറ്റി. ജനുവരിയിലെ കണക്ക് പ്രകാരം ഓരോ മണിക്കൂറിലും 12 വിദേശികളെങ്കിലും കുവൈത്ത് തൊഴിൽ വിപണിയിൽനിന്ന് വിട്ടു പോകുന്നുണ്ട്. തൊഴിൽ വിസ പുതുക്കാൻ കഴിയാത്തതും സ്വദേശിവൽക്കരണവുമാണ് ഈ കൊഴിഞ്ഞ് പോക്കിന്റെ പ്രധാന കാരണം.