ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 12 കോടി ; ഇന്ത്യയിൽ 1.14 കോടി കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി പിന്നിട്ടു. മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 26.71 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒന്‍പതുകോടി എഴുപത്തിമൂന്ന് ലക്ഷം പിന്നിട്ടു.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പതിനാല് ലക്ഷം പിന്നിട്ടു.കഴിഞ്ഞ ദിവസം 24,000ത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിലാണ്. നിലവില്‍ 2.20 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 1.58 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി പത്ത് ലക്ഷം കടന്നു.