കുവൈത്തിൽ കോവിഡ് വാക്സിൻ സ്വീകരിക്കാത്തവരെ സിനിമ തീയറ്ററുകളിൽ വിലക്കും

കുവൈത്തിൽ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവരെ അടുത്ത റമദാനു ശേഷം സിനിമാ തിയേറ്ററുകളില്‍ പ്രവേശിക്കുതില്‍നിന്ന് വിലക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍സ്വബാഹ് പറഞ്ഞു. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ ജോലി ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിക്കുകയും ചെയ്യും. അടുത്ത സെപ്റ്റംബറില്‍ കുവൈത്തില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കും. മുഴുവന്‍ അധ്യാപകര്‍ക്കും സ്‌കൂളുകളിലെ മറ്റു ജീവനക്കാര്‍ക്കും അടുത്ത മാസം വാക്‌സിന്‍ നല്‍കും.
കുവൈത്തില്‍ ഇതുവരെ നാലു ലക്ഷത്തിലേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിണ്ടുണ്ട്.