കർഫ്യു ഇല്ലാത്ത സമയങ്ങളിൽ തിരക്ക് കൂടുതൽ ; മുന്നറിയിപ്പുമായി അധികൃതർ

കു​വൈ​ത്തി​ൽ ക​ർ​ഫ്യൂ ഇ​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നു​ പ​രാ​തി. വൈ​കീ​ട്ട്​ അ​ഞ്ചു​മു​ത​ൽ പു​ല​ർ​ച്ചെ അ​ഞ്ചു​വ​രെ​യാ​ണ്​ ക​ർ​ഫ്യൂ. ഇൗ ​സ​മ​യ​ത്ത്​ പൊ​തു​ഇ​ട​ങ്ങ​ൾ​ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.എ​ന്നാ​ൽ, പ​ക​ൽ വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ നി​ര​ത്തു​ക​ളി​ൽ തി​ര​ക്ക്​ കൂ​ടി​യി​രി​ക്കു​ക​യാ​ണ്. ക​ർ​ഫ്യൂ​വി​െൻറ ഗു​ണ​ഫ​ലം കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​ൽ ഇ​തു​മൂ​ലം ല​ഭി​ക്കാ​തെ വ​രു​ന്നു. രാ​ത്രി​യി​ലെ ഇ​ട​പാ​ടു​ക​ൾ കൂ​ടി പ​ക​ലി​ലേ​ക്ക്​ മാ​റി​​യ​തോ​ടെ പ​ക​ൽ വ​ൻ തി​ര​ക്കാ​ണ്. വാ​ഹ​ന​ങ്ങ​ളി​ലെ തി​ര​ക്കും വ​ർ​ധി​ച്ചു. ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച നി​യ​ന്ത്ര​ണം പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല.

രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​രി​ൽ​നി​ന്നും വൈ​റ​സ്​ ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ത്യാ​വ​ശ്യ​ത്തി​ന​ല്ലാ​തെ പു​റ​ത്തു​പോ​ക​രു​തെ​ന്നും ആ​രോ​ഗ്യ സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.രാ​ജ്യ​ത്ത്​ പ്ര​തി​ദി​ന കോ​വി​ഡ്​ കേ​സു​ക​ൾ ​ഇ​പ്പോ​ഴും ആ​യി​ര​ത്തി​ന്​ മു​ക​ളി​ൽ​ത​ന്നെ​യാ​ണ്. മ​ര​ണ​നി​ര​ക്കും കു​റ​ഞ്ഞി​ട്ടി​ല്ല.