ഭീകരവാദത്തിനെതിരെ ഇന്ത്യയ്ക്ക് എല്ലാവിധ സഹകരങ്ങളും വാഗ്ദാനം ചെയ്ത് സൗദി അറേബ്യ.

കുവൈത്ത് സിറ്റി :ഭീകരവാദങ്ങളെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കെതിരെ ശക്തമായ സമ്മർദ്ദങ്ങൾ ഉണ്ടാകേണ്ടത് പ്രാധാന്യമാണെന്ന് ഇന്ത്യയും സൗദി അറേബ്യയും അംഗീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോഡി. ഇന്ത്യയുടെ ഏറ്റവും മികച്ച നയതന്ത്ര പ്രതിനിധിയാണ് സൗദി അറേബ്യ. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ കരുത്താർജിച്ചിരിക്കുന്നു. ഇന്ത്യയിലേക്ക് സൗദിയുടെ നിക്ഷേപങ്ങൾക്ക് എല്ലാ വിധ സ്വാഗതങ്ങളും നേരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയും അറേബ്യൻ ഉപദ്വീപും തമ്മിലുള്ള ബന്ധം നമ്മുടെ ഡി എൻ എയിൽ ഉള്ളതാണെന്ന് ഇന്ത്യയിലെത്തിയ സൗദി കിരീടാവകാശി നേരത്തെ പ്രഖ്യാപിച്ചിരുന്നു.