കുവൈത്തിൽ ഒമ്പതാം ബാച്ച് ഫൈസർ ബ​യോ​ൺ​ടെ​ക്​ വാ​ക്​​സി​ൻ ഇന്നെത്തും

കു​വൈ​ത്തി​ൽ ഒ​മ്പ​താ​മ​ത്​ ബാ​ച്ച്​ ഫൈ​സ​ർ, ബ​യോ​ൺ​ടെ​ക്​ വാ​ക്​​സി​ൻ ഇന്നെത്തും. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​സി.​ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​അ​ബ്​​ദു​ല്ല അ​ൽ ബ​ദ​റാണ് ഇക്കാര്യം അറിയിച്ചത്. ഇ​തു​വ​രെ ഏ​ഴ​ര ല​ക്ഷം ഡോ​സ്​ ഫൈ​സ​ർ വാ​ക്​​സി​ൻ കു​വൈ​ത്തി​ൽ എ​ത്തി​ച്ചു. രാ​ജ്യ​ത്ത്​ ആ​ദ്യ​മാ​യി ഇ​റ​ക്കു​മ​തി ചെ​യ്​​ത കോ​വി​ഡ്​ വാ​ക്​​സി​ൻ ​ഫൈ​സ​ർ, ബ​യോ​ൺ​ടെ​ക്​ ആ​ണ്.ഫൈ​സ​ർ വാ​ക്​​സി​ൻ മൂ​ലം രാ​ജ്യ​ത്ത്​ ഇ​തു​വ​രെ ആ​ർ​ക്കും പാ​ർ​ശ്വ​ഫ​ലം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ലെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി. ഒാ​ക്​​സ്​​ഫ​ഡ്, ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ​കൂ​ടി കു​വൈ​ത്ത്​ ഇ​റ​ക്കു​മ​തി ചെ​യ്​​തി​ട്ടു​ണ്ടെ​ങ്കി​ലും ര​ണ്ട്​ ല​ക്ഷം ഡോ​സ്​ ഉ​ൾ​ക്കൊ​ള്ളു​ന്ന ഒ​റ്റ ബാ​ച്ച്​ മാ​ത്ര​മേ കൊ​ണ്ടു​വ​ന്നി​ട്ടു​ള്ളൂ.