ഭാഗിക കർഫ്യു ഏർപ്പെടുത്തിയിട്ട് രണ്ടാഴ്ച ; കോവിഡ് കേസുകളിൽ പ്രതീക്ഷിച്ച കുറവുണ്ടായില്ലെന്ന് വിലയിരുത്തൽ

കു​വൈ​ത്തി​ൽ ഭാ​ഗി​ക ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ട്​ ര​ണ്ടാ​ഴ്​​ച പിന്നിട്ടു. പ്ര​​തീ​ക്ഷി​ച്ച കു​റ​വ്​ പ്ര​തി​ദി​ന കോ​വി​ഡ്​ കേ​സു​ക​ളി​ൽ ഉ​ണ്ടാ​യി​ട്ടില്ലെന്ന് റിപ്പോർട്ട്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി തു​ട​ങ്ങി​യ​തി​നു​ശേ​ഷം ഏ​റ്റ​വും കൂ​ടി​യ കേ​സ്​ നി​ര​ക്കാ​ണ്​ ര​ണ്ടാ​ഴ്​​ച​ക്കി​ടെ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്.

വൈ​കീ​ട്ട്​ അ​ഞ്ചു​മു​ത​ൽ പു​ല​ർ​ച്ച അ​ഞ്ചു​വ​രെ​യാ​ണ്​ ക​ർ​ഫ്യൂ പ്രാ​ബ​ല്യ​ത്തി​ലു​ള്ള​ത്. ഇൗ ​സ​മ​യ​ത്ത്​ പൊ​തു ​ഇ​ട​ങ്ങ​ൾ ഏ​താ​ണ്ട്​ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. എ​ന്നാ​ൽ, പ​ക​ൽ വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ നി​ര​ത്തു​ക​ളി​ൽ തി​ര​ക്ക്​ കൂ​ടി​യി​രി​ക്കു​ക​യാ​ണ്. ക​ർ​ഫ്യൂ​വി​െൻറ ഗു​ണ​ഫ​ലം കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​ൽ ഇ​തു​മൂ​ലം ല​ഭി​ക്കാ​തെ വ​രു​ന്നു. രാ​ത്രി​യി​ലെ ഇ​ട​പാ​ടു​ക​ൾ​കൂ​ടി പ​ക​ലി​ലേ​ക്ക്​ മാ​റി​​യ​തോ​ടെ പ​ക​ൽ വ​ൻ തി​ര​ക്ക് അനുഭവപ്പെടുകയാണ്.