കുവൈത്തിൽ ഇന്ന് മുതൽ കർഫ്യുവിൽ സമയമാറ്റം

കുവൈത്തിൽ ഇന്ന് മുതൽ കർഫ്യൂ സമയത്തിൽ മാറ്റം. വൈകീട്ട്​ ആറുമുതൽ പുലർച്ചെ അഞ്ചുവരെയാണ്​ പുതിയ സമയം. റെസ്​റ്റാറൻറ്​, കഫെ തുടങ്ങിയവക്ക്​ വൈകീട്ട്​ ആറുമുതൽ രാത്രി പത്തുവരെ ഡെലിവറി സർവീസ് നടത്താം.

വൈകീട്ട്​ ആറുമുതൽ എട്ടുവരെ റെസിഡൻഷ്യൽ ഏരിയക്ക്​ ഉള്ളിൽ നടക്കാൻ അനുമതിയുണ്ട്​. വാഹനം ഉപയോഗിക്കാനോ റെസിഡൻഷ്യൽ ഏരിയക്ക്​ പുറത്ത്​ പോകാനോ പാടില്ല.