കുവൈത്തിലെ പൊതുവിദ്യാലയങ്ങളിൽ അധ്യാപകരുടെ കുറവുള്ളതായി റിപ്പോർട്ട്

കു​വൈ​ത്തി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ അ​ധ്യാ​പ​ക​രു​ടെ കു​റ​വു​ള്ള​താ​യി റി​പ്പോ​ര്‍ട്ട്‌. എ​ട്ട്​ സ്​​പെ​ഷ​ലൈ​സേ​ഷ​നു​ക​ളി​ലാ​ണ്​ അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ള്ള​ത്‌. നി​ല​വി​ല്‍ ഈ ​വി​ഭാ​ഗ​ങ്ങ​ളി​ല്‍ 61.8 ശ​ത​മാ​നം അ​ധ്യാ​പ​ക​ൾ വി​ദേ​ശി​ക​ളും 38.2 ശ​ത​മാ​നം സ്വ​ദേ​ശി​ക​ളു​മാ​ണ്. അ​റ​ബി, ഇം​ഗ്ലീ​ഷ്, ഫ്ര​ഞ്ച്, മാ​ത്​​സ്, ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, ബ​യോ​ള​ജി, ജി​യോ​ള​ജി എ​ന്നി​വ​യാ​ണ്​ അ​ധ്യാ​പ​ക ക്ഷാ​മം കൂ​ടു​ത​ലു​ള്ള വി​ഷ​യ​ങ്ങ​ൾ. വി​ദേ​ശി​ക​ളു​ടെ പ്ര​വേ​ശ​ന വി​ല​ക്ക്​ വിദ്യാലയങ്ങളെ ഏ​റെ ബാ​ധിച്ചിട്ടുണ്ട്.

അ​വ​ധി​ക്ക്​ നാ​ട്ടി​ൽ​പോ​യ നി​ര​വ​ധി അ​ധ്യാ​പ​ക​ർ​ക്ക്​ തി​രി​ച്ചു​വ​രാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. സെ​പ്​​റ്റം​ബ​റി​ൽ കു​വൈ​ത്തി​ൽ സ്​​കൂ​ൾ തു​റ​ന്ന്​ നേ​രി​ട്ടു​ള്ള അ​ധ്യ​യ​നം ആ​രം​ഭി​ക്കാ​നി​രി​ക്കു​ക​യാ​ണ്. അ​തോ​ടെ കൂ​ടു​ത​ൽ അ​ധ്യാ​പ​ക​രു​ടെ ആ​വ​ശ്യം വ​രും. സ്വ​ദേ​ശി​ക​ളി​ൽ​നി​ന്ന്​ വേ​ണ്ട​ത്ര അ​ധ്യാ​പ​ക​രെ ല​ഭി​ക്കു​ന്നി​ല്ല. സ​ർ​ക്കാ​റി​െൻറ സ്വ​ദേ​ശി​വ​ത്​​ക​ര​ണ പ​ദ്ധ​തി​ക​ളി​ൽ​നി​ന്ന്​ വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്ക്​ ഇ​ള​വ്​ ന​ൽ​കി​യ​ത്​ യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ വേ​ണ്ട​ത്ര അ​ള​വി​ൽ കു​വൈ​ത്തി​ക​ളി​ൽ​നി​ന്ന്​ ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ്.
കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ റി​ക്രൂ​ട്ട്​​മെൻറ്​ ആ​രം​ഭി​ക്കു​ക​യോ രാ​ജ്യ​ത്തി​ന്​ പു​റ​ത്ത്​ കു​ടു​ങ്ങി​യ അ​ധ്യാ​പ​ക​ർ​ക്ക്​ തി​രി​ച്ചു​വ​രാ​ൻ പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്കു​ക​യോ ചെയ്യുമെന്നാണ് പ്രതീക്ഷ.