കോവിഡ് വാക്സിനെടുത്ത് കുവൈത്തിലെത്തുന്നവർക്ക്‌ ഇനി ക്വറന്റീൻ ഇല്ല

അംഗീകൃത കോവിഡ് -19 വാക്സിൻ ലഭിച്ചവരെയും കുവൈറ്റ് വിദ്യാർത്ഥികളെയും നിർബന്ധിത കൊറന്റീനിൽ നിന്നും ഒഴിവാക്കുമെന്ന് കുവൈറ്റ് മന്ത്രിസഭ തിങ്കളാഴ്ച പ്രഖ്യാപിച്ചു.മാർച്ച് 23 മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് വിദേശകാര്യ മന്ത്രിയും മന്ത്രിസഭാ സഹമന്ത്രിയുമായ ഡോ. ഷെയ്ഖ് അഹ്മദ് നാസർ അൽ മുഹമ്മദ് അൽ സബ പറഞ്ഞു.

ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങളിൽ എത്തുന്ന എല്ലാ യാത്രക്കാരും പ്രാദേശിക ഹോട്ടലിൽ 14 ദിവസത്തേക്ക് ഇൻസ്റ്റിറ്റിയൂഷണൽ കൊറന്റൈനിൽ പോകേണ്ടി വരുമെന്ന് കഴിഞ്ഞ മാസം കുവൈറ്റ് അറിയിച്ചതിനെ തുടർന്നാണ് ഈ പുതുക്കിയ നടപടികൾ പ്രഖ്യാപിച്ചത്.

കൂടാതെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് വീട്ടിൽ ഒരാഴ്ചയും ഇൻസ്റ്റിറ്റിയൂഷണൽ കൊറന്റൈൻ വേണ്ടി വരുമെന്നും പറഞ്ഞിരുന്നു.