60 വയസ്സ് കഴിഞ്ഞ ബിരുദധാരികളല്ലാത്ത  പ്രവാസികൾക്ക് കുവൈത്ത് ഇനി സ്വപ്നമായി മാറുമോ??

കുവൈത്ത് സിറ്റി :60 വയസ്സ് കഴിഞ്ഞ ബിരുദധാരികളല്ലാത്ത ആളുകൾക്ക് കുവൈത്തിൽ നിരോധനമേർപ്പെടുത്തണമെന്ന ആവശ്യം മാൻ പവർ അതോറിറ്റി പരിഗണിക്കുന്നു. ഇവരുടെ താമസാനുമതി പുതുക്കി നൽകണോ എന്ന കാര്യത്തിലാണ് തീർപ്പ് കല്പിക്കുക. ഇത്തരത്തിലുള്ള ആളുകളെകൊണ്ട് രാജ്യത്തിനാവശ്യമായ ഗുണങ്ങൾ ലഭിക്കുന്നില്ല എന്ന ആക്ഷേപം വിവിധ മേഖലകളിൽ നിന്നും ഉയർന്നിരുന്നു. എന്നാൽ മാനുഷിക പരിഗണന നൽകി അവരെ രാജ്യത്ത് നില നിർത്തണമെന്ന് മറ്റൊരു വിഭാഗം ആവശ്യപ്പടുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ വിഷയത്തിൽ സുപ്രധാനമായ തീരുമാനമുണ്ടാകുമെന്ന് കുവൈത്ത് ടൈംസ് പ്രാദേശിക വൃത്തങ്ങളെ ഉദ്ദരിച്ച് റിപ്പോർട്ട് ചെയ്തു.