കുവൈത്തിൽ കുത്തിവെയ്പെടുക്കൻ രജിസ്റ്റർ ചെയ്തത് പത്ത് ലക്ഷത്തിലധികം പേർ

കു​വൈ​ത്തി​ൽ കോ​വി​ഡ്​ വാക്സിൻ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​രു​ടെ എ​ണ്ണം പ​ത്തു​ല​ക്ഷം കടന്നു. കു​വൈ​ത്തി​ക​ളും വീദേശികളും രെജിസ്റ്റർ ചെയ്തിട്ടുണ്ട്.

ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തിന്റെ വെ​ബ്​​സൈ​റ്റി​ലെ ലി​ങ്ക്​ വ​ഴി ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​വ​രി​ൽ ​നി​ന്ന്​ മു​ൻ​ഗ​ണ​നാ​ടി​സ്ഥാ​ന​ത്തി​ൽ അ​പ്പോ​യി​ൻ​റ്​​മെൻറ്​ ന​ൽ​കി​യാ​ണ്​ കു​ത്തി​വെ​പ്പി​ന്​ ആ​ളു​ക​ളെ സ്വീ​ക​രി​ക്കു​ന്ന​ത്. അ​പ്പോ​യി​ൻ​റ്​​മെൻറ്​ എ​ടു​ത്ത​വ​ർ​ക്ക്​ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക്​ ബാ​ർ​കോ​ഡ്​ അ​യ​ക്കു​ന്നു. ഇ​ത്​ പ​രി​ശോ​ധി​ച്ചാ​ണ്​ അ​ക​ത്തേ​ക്ക്​ ക​ട​ത്തി​വി​ടു​ന്ന​ത്.

ഒ​രാ​ൾ​ക്ക്​ ര​ണ്ടു​ ഡോ​സ്​ ആ​ണ്​ എ​ടു​ക്കേ​ണ്ട​ത്. ആ​ദ്യ ഡോ​സ്​ എ​ടു​ത്തു​ക​ഴി​ഞ്ഞാ​ൽ ഹെ​ൽ​ത്ത്​​ കാ​ർ​ഡ്​ ന​ൽ​കും. ര​ണ്ടാം ഡോ​സി​െൻറ തീ​യ​തി ഇ​തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കും. ര​ണ്ടാം ഡോ​സ്​ ഒാ​ർ​മ​പ്പെ​ടു​ത്താ​ൻ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക്​ സ​ന്ദേ​ശം അ​യ​ക്കു​ക​യും ചെ​യ്യും. ആ​ദ്യം ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​ർ​ക്ക്​ ആ​ദ്യം എ​ന്ന നി​ല​യി​ല​ല്ല കു​ത്തി​വെ​പ്പി​ന്​ അ​പ്പോ​യി​ൻ​റ്​​മെൻറ്​ ന​ൽ​കു​ന്ന​ത്.