പ്രവാസി വോട്ടർമാർക്ക്​ തപാൽവോട്ട്​ സൗകര്യം നൽകാനാവില്ലെന്ന്​ കേന്ദ്രസർക്കാർ

കേരളമുൾപ്പെടെയുള്ള സംസ്​ഥാനങ്ങളി​ൽ ഈ വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പ്രവാസി വോട്ടർമാർക്ക്​ തപാൽവോട്ട്​ സൗകര്യം നൽകാനാവില്ലെന്ന്​ കേന്ദ്രസർക്കാർ പാർലമെന്റിൽ വ്യക്തമാക്കി. നിലവിൽ വോട്ടെടുപ്പ് ദിവസം നാട്ടിലുള്ള പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ മാത്രമേ വോട്ട് ചെയ്യാനാകൂ. ഈ തെരെഞ്ഞെടുപ്പിന് ശേഷം വിഷയത്തിൽ തുടർ നടപടികൾ സ്വീകരിക്കാമെന്നാണ് മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചിരിക്കുന്നത്.