പി.​സി.​ആ​ർ കേ​ന്ദ്ര​ങ്ങ​ൾ ഇ​ല്ലാ​ത്ത ന​ഗ​ര​ങ്ങ​ളി​ൽ​നി​ന്ന്​ വ​രു​ന്ന വി​ദേ​ശി​കളുടെ മറ്റ് ലാബുകളിൽ നടത്തിയ പരിശോധന ഫലം സ്വീകരിക്കും

Lab technician holding swab collection kit,Coronavirus COVID-19 specimen collecting equipment,DNA nasal and oral swabbing for PCR polymerase chain reaction laboratory testing procedure and shipping

നാ​ട്ടി​ൽ അം​ഗീ​കൃ​ത പി.​സി.​ആ​ർ പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ൾ ഇ​ല്ലാ​ത്ത ന​ഗ​ര​ങ്ങ​ളി​ൽ​നി​ന്ന്​ വ​രു​ന്ന വി​ദേ​ശി​ക​ൾ​​ മ​റ്റു ലാ​ബു​ക​ളി​ൽ​ ന​ട​ത്തി​യ പി.​സി.​ആ​ർ പ​രി​ശോ​ധ​ന ഫ​ലം കു​വൈ​ത്ത്​ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം സ്വീ​ക​രി​ക്കും.
അ​തേ​സ​മ​യം, കു​വൈ​ത്തി​ലേ​ക്ക്​ വി​ദേ​ശി​ക​ൾ​ക്ക്​ പൂ​ർ​ണ​മാ​യ പ്ര​വേ​ശ​ന വി​ല​ക്ക്​ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഈ ​ഇ​ള​വിന്റെ പ്ര​യോ​ജ​നം പ്ര​വാ​സി​ക​ൾ​ക്ക്​ ഇ​പ്പോ​ൾ പ്ര​​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ല. വ്യാ​ജ പി.​സി.​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഉ​ണ്ടാ​ക്കു​ന്ന​ത്​ ത​ട​യാ​നാ​ണ്​ പി.​സി.​ആ​ർ പ​രി​ശോ​ധ​ന വി​വ​ര​ങ്ങ​ൾ ഒാ​ൺ​ലൈ​നി​ൽ ല​ഭ്യ​മാ​ക്കാ​ൻ കു​വൈ​ത്ത്​ സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്.

കു​വൈ​ത്ത്​ മു​സാ​ഫി​ർ ആ​പ്ലി​ക്കേ​ഷ​നി​ൽ പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​യു​ന്ന​തോ​ടെ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ത​ട​യാ​ൻ ക​ഴി​യു​മെ​ന്നാ​യി​രു​ന്നു​ വി​ല​യി​രു​ത്ത​ൽ. എ​ന്നാ​ൽ, എ​ല്ലാ വി​ദേ​ശ ന​ഗ​ര​ങ്ങ​ളി​ലും കു​വൈ​ത്ത്​ അം​ഗീ​ക​രി​ക്കു​ന്ന പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളി​ല്ല.