കുവൈറ്റ് പാർലമെന്റ് യോഗം നാളെ മുതൽ ; 32 എം.​പി​മാ​ർ ബ​ഹി​ഷ്​​ക​രി​ക്കു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്​

കു​വൈ​ത്ത്​ പാ​ർ​ല​മെൻറ്​ യോ​ഗം നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്​ ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ. 32 എം.​പി​മാ​ർ പാ​ർ​ല​മെൻറ്​ സെ​ഷ​ൻ ബ​ഹി​ഷ്​​ക​രി​ക്കു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.
ക്വാ​റം തി​ക​യാ​തെ വ​ന്നാ​ൽ ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം പാ​ർ​ല​മെൻറ്​ സെ​ഷ​ൻ ന​ട​ത്താ​ൻ ക​ഴി​യാ​തെ വ​രും. 33 എം.​പി​മാ​രും മ​ന്ത്രി​മാ​രും ചേ​ർ​ന്നാ​ലേ ക്വാ​റം തി​ക​യൂ. സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്​​തി​ട്ടി​ല്ലെ​ങ്കി​ലും മ​ന്ത്രി​മാ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ലാ​ണ്​ ഇൗ ​നി​ല.

പാ​ർ​ല​മെൻറും സ​ർ​ക്കാ​റും ത​മ്മി​ലു​ള്ള പ്ര​ശ്​​നം ഭ​ര​ണ​ഘ​ട​ന പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ക്കു​ന്നു​ണ്ട്. പു​തി​യ മ​ന്ത്രി​സ​ഭ പാ​ർ​ല​മെൻറി​ൽ സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്യു​ന്ന​ത്​ അ​ജ​ണ്ട​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​റ്​ ബി​ല്ലു​ക​ളും പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹി​നെ​തി​രെ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട ര​ണ്ട്​ കു​റ്റ​വി​ചാ​ര​ണ നോ​ട്ടീ​സു​ക​ളി​ൽ ച​ർ​ച്ച​യു​മാ​ണ്​ മ​റ്റു അ​ജ​ണ്ട​ക​ൾ.