കുവൈത്തിൽ ബഹുനില കെട്ടിടത്തിൽ തീ പിടുത്തം, പുക ശ്വസിച്ച് അവശരായ 23 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുവൈത്ത് സിറ്റി :മഹ്ബൂലയിൽ ബഹുനില കെട്ടിടത്തിൽ തീ പിടുത്തം. പുക ശ്വസിച്ചു അവശരായ 23 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന അലക്ക് കടയിൽ നിന്നാണ് തീ പടർന്നത്. തീ പിടിത്തത്തെ തുടർന്ന് കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോയ നൂറോളം ആളുകളെ അഗ്നിശമനസേനയാണ് പുറത്തിറക്കിയത്.