സൽമിയിലെ ടയർ കൂമ്പാരത്തിൽ വൻ തീപിടിത്തമുണ്ടായി. അഗ്നിശമന വകുപ്പ് ഏറെ പണിപ്പെട്ട് തീയണച്ചു. 200 ചതുരശ്ര മീറ്റർ ഭാഗത്ത് തീ വ്യാപിച്ചു. ബോധപൂർവം തീയിട്ടതാണെന്ന നിഗമനത്തിലാണ് പ്രാഥമിക അന്വേഷണം നടത്തിയ അഗ്നിശമന ഉദ്യോഗസ്ഥർ. വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. തുറന്ന സ്ഥലത്ത് ഷോർട്ട് സർക്യൂട്ട് പോലെ കാരണങ്ങൾകൊണ്ട് സ്വാഭാവികമായി തീപിടിക്കാനുള്ള സാഹചര്യം ഇല്ലെന്ന് അധികൃതർ വിലയിരുത്തി. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഉപയോഗശൂന്യമായ ടയറുകളാണ് ഇവിടെ കൂട്ടിയിട്ടിരുന്നത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.