കുവൈത്തിൽ കഴിഞ്ഞ മാസം കോവിഡ് മൂലം മരിച്ചവർ 225 പേർ

കു​വൈ​ത്തി​ൽ കഴിഞ്ഞ മാസം കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​ത്​ 225 പേ​ർ. 1313 പേ​രാ​ണ്​ ഇ​തു​വ​രെ രാ​ജ്യ​ത്ത്​ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​ത്. ഫെ​ബ്രു​വ​രി​യി​ൽ 124 പേ​രാ​ണ്​ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​സാ​ന മാ​സ​ങ്ങ​ളി​ൽ കു​റ​ഞ്ഞു​വ​ന്ന പ്ര​തി​ദി​ന കേ​സു​ക​ളും മ​ര​ണ​വും ഈ ​വ​ർ​ഷം കു​ത്ത​നെ ഉ​യ​ർ​ന്നു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണ​ത്തി​ലും ഗ​ണ്യ​മാ​യ വ​ർ​ധ​ന​യു​ണ്ട്. ഭാ​ഗി​ക ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടും മ​ര​ണ​നി​ര​ക്ക്​ കു​റ​ഞ്ഞി​ട്ടി​ല്ല. മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​വാ​സി​ക​ളു​ടെ മ​ര​ണ​വും വ​ർ​ധി​ച്ചു​വ​രു​ന്നു. നി​ര​വ​ധി പ്ര​വാ​സി​ക​ൾ ക​ഴി​ഞ്ഞ ര​ണ്ടു​ മാ​സ​ങ്ങ​ളി​ലാ​യി മ​രി​ച്ചു. ആ​കെ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ​സം​ഖ്യ​യി​ലും സ​മീ​പ ആ​ഴ്​​ച​ക​ളി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​യു​മുണ്ട്.