കേരളം ഇന്ന് ബൂത്തിലേക്ക് ; നിർണ്ണായക വോട്ടെടുപ്പിന് തുടക്കമായി

കേരളത്തിൽ ജനം വിധിയെഴുതുന്ന നിര്‍ണായകമായ വോട്ടെടുപ്പ് പ്രക്രിയക്ക് തുടക്കമായി. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. 140 മണ്ഡലങ്ങളിലായി 957 സ്ഥാ​നാ​ര്‍​ഥി​ക​ളാണ് ഇക്കുറി വിധിതേടുന്നത്​. 1.32 കോ​ടി പു​രു​ഷ​ന്മാ​രും 1.41 കോ​ടി വ​നി​ത​ക​ളും 290 ട്രാ​ന്‍​സ്​​ജ​ന്‍​ഡ​റും ഉള്‍പ്പടെ 2.74 കോ​ടി വോ​ട്ട​ര്‍​മാ​രാണ്​ ഇക്കുറി വിധിയെഴുതുന്നത്​. 40,771 പോ​ളി​ങ്​ ബൂ​ത്തുകളാണ്​ സംസ്ഥാനത്ത്​ സജ്ജമാക്കിയിരിക്കുന്നത്​. ന​ക്​​സ​ല്‍ ഭീ​ഷ​ണി​യു​ള്ള ഒ​മ്ബ​ത്​ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വൈ​കു​ന്നേ​രം ആ​റി​ന്​ അ​വ​സാ​നി​ക്കും. ക​ര്‍​ശ​ന സു​ര​ക്ഷ​യി​ലാ​ണ്​ ​വോ​െ​ട്ട​ടു​പ്പ്​. 59,292 പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​​രെ നി​യോ​ഗി​ച്ചു. കേ​ന്ദ്ര​സേ​ന​ക​ളു​ടെ 140 ക​മ്ബ​നി​യും രം​ഗ​ത്തു​ണ്ട്. പ്ര​ശ്​​ന​സാ​ധ്യ​താ ബൂ​ത്തു​ക​ളി​ല്‍ ക​ന​ത്ത സു​ര​ക്ഷ​യു​ണ്ടാ​കും.