വിപണിയിലെ പക്ഷികളിൽ ഹാനികരമായ വൈറസുകളില്ലെന്ന് സ്ഥിതീകരിച്ചു.

കുവൈത്ത് സിറ്റി :കുവൈത്തിൽ വിപണിയിലുള്ള പക്ഷികളിലും പക്ഷി ഉത്പന്നങ്ങളിലും മനുഷ്യർക്ക് ഹാനികരമായ യാതൊരു വൈറസും കണ്ടെത്തിയിട്ടില്ലെന്ന്‌ ആരോഗ്യ മന്ത്രാലയം അസി. സെക്രട്ടറി ഡോ. മാജിത അൽ ഖത്താൻ വ്യക്തമാക്കി. അൽ റായ് പക്ഷി മാർക്കറ്റിലെ പക്ഷികൾക്ക് രോഗം കണ്ടെത്തിയത് മൂലം മുഴുവൻ പക്ഷികളെയും കൊന്നൊടുക്കുകയും അവിടെ മുഴുവൻ ശുചീകരിച്ച് അണു വിമുക്തമാക്കുകയും ചെയ്തിരുന്നു.ആഭ്യന്തര മന്ത്രാലയം, കാർഷിക മൽസ്യവിഭവ പബ്ലിക് അതോറിറ്റി, മുനിസിപ്പാലിറ്റി എന്നിവയുമായി സഹകരിച്ച് ആരോഗ്യ മന്ത്രാലയം വിപണിയിൽ സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ട്.