കു​വൈ​ത്തി​ൽ ​നി​ന്ന്​ ബ്രി​ട്ട​നി​ലേ​ക്ക്​ നേ​രി​ട്ടു​ള്ള വി​മാ​ന​ങ്ങ​ൾ നാളെ മു​ത​ൽ

kuwait_vartha
കു​വൈ​ത്തി​ൽ ​നി​ന്ന്​ ബ്രി​ട്ട​നി​ലേ​ക്ക്​ നേ​രി​ട്ടു​ള്ള വി​മാ​ന​ങ്ങ​ൾ നാളെ മു​ത​ൽ സ​ർ​വി​സ്​ ന​ട​ത്തും.തി​ങ്ക​ളാ​ഴ്​​ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലെ പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. പ്ര​ധാ​ന​മാ​യും കു​വൈ​ത്തി​ക​ൾ​ക്ക്​ ഗു​ണം ചെ​യ്യു​ന്ന ന​ട​പ​ടി​യാ​ണി​തെ​ങ്കി​ലും വി​മാ​ന സ​ർ​വി​സു​ക​ൾ പ​തി​യെ സ​ജീ​വ​മാ​യി​ത്തു​ട​ങ്ങു​ന്ന​ത്​ പ്ര​വാ​സി​ക​ൾ​ക്കും ആ​ശ്വാ​സ​മാ​ണ്.
ഇൗ ​മാ​സം അ​വ​സാ​ന​ത്തോ​ടെ കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം സ​ജീ​വ​മാ​കു​മെ​ന്ന്​ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ഹ​മ​ദ്​ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ അ​റി​യി​ച്ചി​ട്ടു​ണ്ട്. ല​ണ്ട​ൻ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി കു​വൈ​ത്ത്​ എ​യ​ർ​വേ​യ്​​സും വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രും ഒ​രു​ക്കം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.