കു​വൈ​ത്തി​ല്‍ 30 വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ 10 വരെ പ്രവർത്തിക്കും

കു​വൈ​ത്തി​ല്‍ 30 വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലെ പ്ര​വൃ​ത്തി​സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ്​ മൂ​ന്നു​മു​ത​ൽ രാ​ത്രി 10 വ​രെ ആ​യി നി​ശ്ച​യി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ സം​ര​ക്ഷ​ണ കേ​ന്ദ്ര വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​ദി​ന അ​ൽ ദ​ബീ​ബ് അറിയിച്ചു. ര​ണ്ടാം ഡോ​സ് ഓ​ക്‌​സ്‌​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്‌​സി​ന്‍ ര​ണ്ടു ല​ക്ഷം പേ​ര്‍ക്ക് പ​ത്തു​ദി​വ​സ​ത്തി​ന​കം ന​ല്‍കു​ന്ന കാ​മ്പ​യി​നിന്റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ, ന​ഴ്സി​ങ്, അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ജീ​വ​ന​ക്കാ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യ​താ​യും അ​വ​ർ പ​റ​ഞ്ഞു.

ഒാ​രോ കേ​ന്ദ്ര​ത്തി​ലും സ്ഥ​ല​സൗ​ക​ര്യ​ങ്ങ​ൾ​ക്ക്​ പ​രി​മി​തി​യു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക്​ അ​യ​ക്കു​ന്ന സ​ന്ദേ​ശ​ത്തി​ൽ കാണിക്കുന്ന കേ​ന്ദ്ര​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ട തീ​യ​തി​യി​ലും സ​മ​യ​ത്തി​ലും കു​ത്തി​വെ​പ്പ്​ എ​ടു​ക്കാ​ൻ എ​ത്ത​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.