ഈ വർഷവും വിദേശത്ത് നിന്ന് ഹാജിമാരില്ല; സൗദിയിലുള്ള അറുപതിനായിരം പേർ ഹജ്ജ് നിർവ്വഹിക്കും

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഈ വര്‍ഷവും വിദേശരാജ്യങ്ങളില്‍ നിന്ന് ഹാജിമാരെത്തില്ല. പകരം സൗദിയിലുള്ള സ്വദേശികളും വിദേശികളുമായ അറുപതിനായിരം പേര്‍ ഹജ് നിര്‍വഹിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ഇമ്യുണ്‍ എന്ന് രേഖപ്പെടുത്തിയ 18നും 65 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും ഹജിന് അനുമതി.
സൗദിയില്‍ നിന്ന് ഹജിന് പോകാന്‍ ഉദ്ദേശിക്കുന്നവര്‍ ഹജ്, ഉംറ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കണം.
വിട്ടുമാറാത്ത രോഗങ്ങളില്ലാത്തവരായിരിക്കണം. 18നും 65 നും ഇടയില്‍ പ്രായമുള്ള കോവിഡ് വാക്‌സിനെടുത്ത് ഇമ്യൂണ്‍ ആയിരിക്കണം.