കുവൈത്തിൽ ഇന്ത്യക്കാരൻ തൂങ്ങി മരിച്ച നിലയിൽ

കു​വൈ​ത്തി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ ആ​ത്​​മ​ഹ​ത്യ ചെ​യ്​​ത നി​ല​യി​ൽ. ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖി​ലാ​ണ്​ ഇ​ന്ത്യ​ക്കാ​ര​നെ താ​മ​സ​സ്ഥ​ല​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ഫോ​റ​ന്‍സി​ക് വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി. പൊ​ലീ​സ്​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
രാ​ജ്യ​ത്ത്​ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം ആ​ശ​ങ്ക​പ്പെ​ടു​ത്തും വി​ധം ഉയർന്നു വരികയാണ്. ഇൗ ​വ​ർ​ഷം അ​ഞ്ചു​മാ​സ​ത്തി​നി​ടെ 75​ പേ​ർ ആ​ത്​​മ​ഹ​ത്യ ചെ​യ്​​തു. 2020ൽ ​ആ​ത്മ​ഹ​ത്യ ചെ​യ്​​ത​ത്​ 90 പേ​രാ​ണ്. കൂ​ടു​ത​ൽ പേ​രും വി​ദേ​ശി​ക​ളാ​ണ്. കോ​വി​ഡ്​ കാ​ലം സൃ​ഷ്​​ടി​ച്ച തൊ​ഴി​ൽ ന​ഷ്​​ട​വും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും മാ​ന​സി​കാ​ഘാ​ത​വു​മാ​ണ്​ ആ​ത്​​മ​ഹ​ത്യ വ​ർ​ധി​ക്കു​ന്ന​തി​ന്​ കാ​ര​ണ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.