കു​വൈ​ത്തി​ൽ ​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്ക്​ വീ​ണ്ടും മെ​ഡി​ക്ക​ൽ സ​ഹാ​യം അ​യ​ച്ചു

കു​വൈ​ത്തി​ൽ ​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്ക്​ വീ​ണ്ടും മെ​ഡി​ക്ക​ൽ സ​ഹാ​യം അ​യ​ച്ചു. കു​വൈ​ത്തി​ൽ ​നി​ന്ന്​ മെ​ഡി​ക്ക​ൽ സ​ഹാ​യം സ്വീ​ക​രി​ക്കാ​ൻ ഇ​ന്ത്യ​ൻ നാ​വി​ക സേ​ന​യു​ടെ ആ​റാ​മ​ത്​ ക​പ്പ​ലാ​ണ്​ കു​വൈ​ത്തി​ലെ​ത്തി​യ​ത്. ലി​ക്വി​ഡ് മെ​ഡി​ക്ക​ല്‍ ഓ​ക്‌​സി​ജ​ന്‍ ടാ​ങ്ക​റു​ക​ളും ഒാ​ക്​​സി​ജ​ൻ സി​ലി​ണ്ട​റു​ക​ളും ഒാ​ക്​​സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​റു​ക​ളു​മാ​ണ്​ വി​മാ​ന മാ​ർ​ഗ​വും ക​പ്പ​ൽ മാ​ർ​ഗ​വും കു​വൈ​ത്തി​ൽ​നി​ന്ന്​ കൊ​ണ്ടു​പോ​കു​ന്ന​ത്. ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ ​െഎ.​എ​ൻ.​എ​സ്​ ഷാ​ർ​ദു​ൽ ക​പ്പ​ലി​ലാ​ണ്​​ മെ​ഡി​ക്ക​ൽ ഒാ​ക്​​സി​ജ​നും മ​റ്റു വ​സ്​​തു​ക്ക​ളും കൊ​ണ്ടു​പോ​യ​ത്. െഎ.​എ​ൻ.​എ​സ്​ ഷാ​ർ​ദു​ൽ ര​ണ്ടാ​മ​ത്​ ത​വ​ണ​യാ​ണ്​ എ​ത്തി​യ​ത്. 8000 മെ​ഡി​ക്ക​ൽ ഒാ​ക്​​സി​ജ​ൻ സി​ലി​ണ്ട​റു​ക​ളാ​ണ്​ പു​തി​യ ​ഷി​പ്​​മെൻറി​ലു​ള്ള​ത്.