കോവിഡ് കേസുകൾ വർധിക്കുന്നു ; കു​വൈ​ത്തി​ൽ വി​ദേ​ശി​ക​ളു​ടെ പ്ര​വേ​ശ​ന വി​ല​ക്ക്​ നീ​ളു​മെ​ന്ന്​ റി​പ്പോ​ർ​ട്ട്

kuwait_vartha

കു​വൈ​ത്തി​ൽ കോ​വി​ഡ്​ കേ​സു​ക​ൾ കൂ​ടു​ന്നതിനാൽ വി​ദേ​ശി​ക​ളു​ടെ പ്ര​വേ​ശ​ന വി​ല​ക്ക്​ നീ​ളു​മെ​ന്ന്​ റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ നാ​ലു​ദി​വ​സ​ത്തി​നി​ടെ 6,130 പേ​ർ​ക്ക്​ പു​തു​താ​യി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. ജ​നി​ത​ക മാ​റ്റം സം​ഭ​വി​ച്ച വൈ​റ​സ്​ രാ​ജ്യ​ത്തി​ന​ക​ത്തേ​ക്ക്​ എ​ത്തു​ന്ന​ത്​ ത​ട​യാ​ൻ വി​ദേ​ശി​ക​ളു​ടെ പ്ര​വേ​ശ​ന വി​ല​ക്ക്​ ത​ൽ​ക്കാ​ലം നീ​ക്കാ​തി​രി​ക്കു​ന്ന​താ​ണ്​ ന​ല്ല​തെ​ന്ന്​ അ​ധി​കൃ​ത​ർ​ക്ക്​ വി​ദ​ഗ്​​ധ നി​ർ​ദേ​ശം ല​ഭി​ച്ച​താ​യി ഉ​ന്ന​ത​വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ അ​ൽ ഖ​ബ​സ്​ ദി​ന​പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. കു​വൈ​ത്തി​ലേ​ക്ക്​ വ​രാ​നി​രി​ക്കു​ന്ന വി​ദേ​ശി​ക​ളി​ൽ കൂ​ടു​ത​ലും ഇ​ന്ത്യ​ക്കാ​രാ​ണ്.