കുവൈത്തിന് വെളിച്ചം പകരാൻ അൽ ശഖായ പദ്ധതി നാടിന് സമർപ്പിച്ചു.

കുവൈത്ത് സിറ്റി :കുവൈത്തിലെ പുനരുപയോഗ വൈദ്യുതി പദ്ധതിയായ അൽ ശകായയുടെ ഒന്നാം ഘട്ടം നാടിന് സമർപ്പിച്ചു. 700 മെഗാ വാട്ട് വൈദ്യുതിഉത്പാദിപ്പിച്ച്പാരമ്പര്യ വൈദ്യുതി ശൃംഖലയിലൂടെ വിതരണം ചെയ്യാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.അൽ ശഖായ പദ്ധതി വൈദ്യുതി രംഗത്തെ കുവൈത്തിന്റെ ശക്തമായ കാൽവെപ്പാണെന്ന് ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്ത ഡോ. ഖാലിദ് അൽ ഫാദിൽ പറഞ്ഞു. ഒരു വർഷം ആയിരം വീടുകൾക്കാവശ്യമായ വൈദ്യുതി സോളാർ, കാറ്റ്, തെർമൽ ഇലട്രോപ്റ്റിക് തുടങ്ങിയ വൈദ്യുതോൽപാദന സ്രോതസുകളിലൂടെ നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിലൂടെ ഒരു വർഷം വൈദ്യുതി ഉണ്ടാക്കുവാൻ ചിലവഴിക്കുന്ന എണ്ണയിൽ 2,85,000 ബാരൽ എണ്ണ ലാഭിക്കാൻ കഴിയും. 2035 നകം കുവൈത്തിൽ ഉപയോഗിക്കുന്ന വൈദ്യുതി യുടെ 15% പുനരുപയോഗ വൈദ്യുതിയായിരിക്കണമെന്ന അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് ജാബർ അസ്സബാഹിന്റെ കാഴ്ചപ്പാടിന്റെ ഫലമായാണ് സോളാർ വൈദ്യുതി ഉൽപാദനം യാഥാർഥ്യമായത്