അ​ഭ​യ​കേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക്​ ഒ​രു​കു​റ​വും വ​രു​ത്തി​ല്ലെ​ന്ന് അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​

കു​വൈ​ത്തി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ കീ​ഴി​ലു​ള്ള അ​ഭ​യ​കേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക്​ ഒ​രു​കു​റ​വും വ​രു​ത്തി​ല്ലെ​ന്നും എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും കോ​വി​ഡ്​ പ്രോട്ടോ​കോ​ൾ പാ​ലി​ച്ച്​ അ​വി​ടെ​യു​ള്ളവരുടെ ക്ഷേ​മം നേ​രി​ട്ടെത്തി പ​രി​ശോ​ധി​ക്കാ​മെ​ന്നും അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ പ​റ​ഞ്ഞു.
ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കു​വൈ​ത്തും ഇ​ന്ത്യ​യും ത​മ്മി​ൽ ധാ​ര​ണ​പ​ത്രം ഒ​പ്പി​ട്ട​ത്​ വി​ശ​ദീ​ക​രി​ക്കാ​ൻ ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ ഇ​ന്ത്യ​ൻ​സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചൊ​വ്വാ​ഴ്​​ച മു​ന്ന​റി​യി​പ്പി​ല്ലാ​തെ അ​ഭ​യ​കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ച​താ​യും അ​വി​ട​ത്തെ സൗ​ക​ര്യ​ങ്ങ​ളി​ൽ അ​ന്തേ​വാ​സി​ക​ൾ പൂ​ർ​ണ തൃ​പ്​​ത​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്​​ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കു​മാ​യി ഓരോ അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളാ​ണ്​ എം​ബ​സി​യു​ടെ കീ​ഴി​ലു​ള്ള​ത്. സ്​​ത്രീ​ക​ളു​ടെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ 100 പേ​രെ പാ​ർ​പ്പി​ക്കാ​ൻ ക​ഴി​യും. ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യു​ന്ന മൂ​ന്നു​പേ​ർ ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത്​ വ​നി​ത​ക​ൾ മാ​ത്ര​മാ​ണ്​ അ​വി​ടെ​യു​ള്ള​ത്. 50 പേ​രെ താ​മ​സി​ക്കാ​ൻ ക​ഴി​യു​ന്ന പു​രു​ഷ​ന്മാ​രു​ടെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ മൂ​ന്നു​പേ​ർ മാ​ത്ര​മാ​ണു​ള്ള​ത്.