ഡെലിവറി ബൈക്കുകൾക്ക് നിയന്ത്രണം; പ്ര​തി​ഷേ​ധ​വു​മാ​യി ഭ​ക്ഷ്യ വി​ത​ര​ണ ക​മ്പ​നി​ക​ൾ

ഡെ​ലി​വ​റി ബൈ​ക്കു​ക​ൾ​ക്ക്​ ഹൈ​വേ​ക​ളി​ൽ​ പ്ര​വേ​ശ​ന വി​ല​ക്കും മറ്റ് നി​യ​ന്ത്ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ഭ​ക്ഷ്യ വി​ത​ര​ണ ക​മ്പ​നി​ക​ൾ രംഗത്ത്. അ​തേ​സ​മ​യം, ഇ​തു​സം​ബ​ന്ധി​ച്ച്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം എ​ടു​ക്കു​ന്ന ഏ​തു​ തീ​രു​മാ​ന​വും അം​ഗീ​ക​രി​ക്കു​മെ​ന്നും ക​ഫേ ഉ​ട​മ​ക​ളു​ടെ യൂ​നി​യ​നും ഡെ​ലി​വ​റി ക​മ്പ​നി​ക​ളും വ്യ​ക്ത​മാ​ക്കി.

തീ​രു​മാ​നം ന​ട​പ്പാ​ക്കി​യാ​ൽ ക​മ്പ​നി​ക​ളു​ടെ ലാ​ഭ​ത്തി​ൽ 80 ശ​ത​മാ​നം ഇ​ടി​വു​ണ്ടാ​കു​മെ​ന്നാ​ണ്​ അ​വ​ർ പ​റ​യു​ന്ന​ത്. മ​റ്റു വാ​ഹ​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​ അപകടങ്ങളെക്കാൾ കു​റ​വാ​ണ്​ ബൈ​ക്ക​പ​ക​ട​ങ്ങ​ൾ. അ​തേ​സ​മ​യം, ബൈ​ക്ക്​ റൈ​ഡ​ർ​മാ​ർ​ക്കാ​യി പ്ര​ത്യേ​ക പാ​ത നി​ർ​മി​ക്കു​ന്ന​തും അ​ത്​ പാ​ലി​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ന്ന​തും സ്വാ​ഗ​തം ചെ​യ്യു​മെ​ന്നും റ​സ്​​റ്റാ​റ​ൻ​റ്, ക​ഫേ ഉ​ട​മ​ക​ളു​ടെ യൂ​നി​യ​ൻ മേ​ധാ​വി ഫ​ഹ​ദ്​ അ​ൽ ഹ​ർ​ബ​ഷ്​ പ​റ​ഞ്ഞു.

ഹൈ​വേ​ക​ളി​ൽ ഡെ​ലി​വ​റി ബൈ​ക്കു​ക​ൾ​ക്ക്​ പ്ര​വേ​ശ​നം വി​ല​ക്കു​ന്ന​തും ഒ​രു ഗ​വ​ർ​ണ​റേ​റ്റി​ൽ ​നി​ന്ന്​ മ​റ്റൊ​ന്നി​ലേ​ക്ക്​ ക​ട​ക്കാ​ൻ അ​നു​വ​ദി​ക്കാ​തി​രി​ക്കു​ന്ന​തും ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ളാ​ണ് ഗ​താ​ഗ​ത വ​കു​പ്പ്​​ ആ​ലോ​ചി​ക്കു​ന്ന​ത്.