ദാ​ർ അ​ൽ അ​താ​ർ ഇ​സ്​​ലാ​മി​യ്യയിൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സന്ദർശിച്ചു

കു​വൈ​ത്തി​ലെ പ്ര​മു​ഖ സാം​സ്​​കാ​രി​ക കേ​ന്ദ്ര​മാ​യ ദാ​ർ അ​ൽ അ​താ​ർ ഇ​സ്​​ലാ​മി​യ്യ​യി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ സ​ന്ദ​ർ​ശി​ച്ചു. പു​രാ​ത​ന ഇ​ന്ത്യ​ൻ ആ​ഭ​ര​ണ ശേ​ഖ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെയുള്ള പു​രാ​വ​സ്​​തു​ക്ക​ൾ അ​ദ്ദേ​ഹ​വും പ​ത്​​നി ജോ​യ്​​സ്​ സി​ബി ജോ​ർ​ജും നോ​ക്കി​ക്ക​ണ്ടു.
ഇ​ന്ത്യ, കു​വൈ​ത്ത്​ ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​െൻറ 60ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യാ​ണ്​ അം​ബാ​സ​ഡ​ർ പൈ​തൃ​ക കേ​ന്ദ്ര​ങ്ങ​ളും ​സ്ഥാ​പ​ന​ങ്ങ​ളും പ്ര​മു​ഖ വ്യ​ക്​​തി​ക​ളെ​യും സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.ന​യ​ത​ന്ത്ര വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ കു​വൈ​ത്തി​ലെ പൈ​തൃ​ക കേ​ന്ദ്ര​ങ്ങ​ളെ​യും സാം​സ്​​കാ​രി​ക സ്ഥാ​പ​ന​ങ്ങ​ളെ​യും പ​ങ്കാ​ളി​യാ​ക്കും.