വാക്സിൻ സ്വീകരിക്കാത്ത ഗാർഹിക തൊഴിലാളികൾക്ക് കുവൈത്തിൽ ഹോട്ടൽ ക്വാറന്റീൻ നിർബന്ധം

വാക്സിൻ സ്വീകരിക്കാതെ കുവൈത്തിൽ എത്തുന്ന ഗാർഹിക തൊഴിലാളികൾക്ക് 14 ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ ഉണ്ടെന്ന് സിവിൽ വ്യോമയാന അധികൃതർ വ്യക്തമാക്കി. സ്‌പോൺസർമാർ ഇതിന്റെ ചെലവ് വഹിക്കണം. ഗാർഹിക തൊഴിലാളികൾ 72 മണിക്കൂർ സാധുതയുള്ള പിസിആർ പരിശോധന ഫലവും ഹാജരാക്കണം. വിമാനത്താവളത്തിൽ എത്തുമ്പോൾ ഇവരുടെ സ്രവ പരിശോധന നടത്തും. ഓഗസ്റ്റ് ഒന്ന് മുതൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. എന്നാൽ ഗാർഹിക തൊഴിലാളികൾക്ക് രണ്ട് ഡോസ് വാക്സിൻ നിർബന്ധമാക്കിയിരുന്നില്ല. ഇതിനു പകരമായാണ് നിർബന്ധിത ഹോട്ടൽ ക്വാന്റീൻ ഏർപ്പെടുത്തുന്നത്.