അറബ് കപ്പ് ഫുട്ബോൾ : കുവൈത് ജൂൺ 25 ന് ബഹ്റൈനെ നേരിടും

Football.

അ​റ​ബ്​ ക​പ്പ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറിന്റെ യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ ജൂ​ൺ 25ന്​ ​കു​വൈ​ത്ത്​ ബ​ഹ്​​റൈ​നെ നേ​രി​ടും. ജ​യി​ക്കു​ന്ന ടീം ​അ​റ​ബ്​ ക​പ്പി​ൽ എ ​ഗ്രൂ​പ്പി​ൽ ക​ളി​ക്കും. ഖ​ത്ത​ർ, ഇ​റാ​ഖ്​ ടീ​മു​ക​ളാ​ണ്​ എ ​ഗ്രൂ​പ്പി​ൽ നേ​രി​ട്ട്​ യോ​ഗ്യ​ത നേ​ടി​യ​ത്.

ഒ​മാ​ൻ, സോ​മാ​ലി​യ മ​ത്സ​ര വി​ജ​യി​ക​ളും ഇൗ ​ഗ്രൂ​പ്പി​ൽ മ​ത്സ​രി​ക്കും. ഫി​ഫ റാ​ങ്കി​ങ്​ അ​നു​സ​രി​ച്ച്​ ഏ​ഷ്യ​യി​ലെ ആ​ദ്യ 23 റാ​ങ്കു​ക​ളി​ൽ മു​ന്നി​ലു​ള്ള ഒ​മ്പ​തു​ ടീ​മു​ക​ൾ നേ​രി​ട്ടും പി​ന്നീ​ടു​ള്ള 14 ടീ​മു​ക​ളി​ൽ ഏ​ഴെ​ണ്ണം യോ​ഗ്യ​ത മ​ത്സ​ര​ത്തി​ലൂ​ടെ​യും അ​റ​ബ്​ ക​പ്പി​ൽ ക​ളി​ക്കാ​ൻ അ​ർ​ഹ​ത നേ​ടും. ഖ​ത്ത​ർ, തു​നീ​ഷ്യ, അ​ൾ​ജീ​രി​യ, മൊ​റോ​ക്കോ, ഇൗ​ജി​പ്​​ത്, സൗ​ദി, ഇ​റാ​ഖ്, യു.​എ.​ഇ, സി​റി​യ എ​ന്നീ ടീ​മു​ക​ളാ​ണ്​ നേ​രി​ട്ട്​ യോ​ഗ്യ​ത നേ​ടി​യ​ത്.

ലോ​ക​ക​പ്പ്​ യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ ബി ​ഗ്രൂ​പ്പി​ൽ ര​ണ്ടാം സ്ഥാ​നം നേ​ടി 2023 ഏ​ഷ്യ​ൻ ക​പ്പ്​ യോ​ഗ്യ​ത​യു​ടെ ഫൈ​ന​ൽ റൗ​ണ്ടി​ലേ​ക്ക്​ പ്ര​വേ​ശി​ച്ച​തി​െൻറ ആ​ത്​​മ​വി​ശ്വാ​സ​വു​മാ​യാ​ണ്​ കു​വൈ​ത്ത്​ ബ​ഹ്​​റൈ​നെ​തി​രെ ക​ളി​ക്കാ​നി​റ​ങ്ങു​ന്ന​ത്. ലോ​ക​ക​പ്പ്​ പ്ര​വേ​ശ​നം സാ​ധ്യ​മാ​യി​ല്ലെ​ങ്കി​ലും നി​രാ​ശ ബാ​ധി​ക്കാ​തെ മു​ന്നോ​ട്ടു​നോ​ക്കു​ക​യാ​ണ്​ ടീം ​എ​ന്ന്​ പു​തു​താ​യി ചു​മ​ത​ല​യേ​റ്റ പ​രി​ശീ​ല​ക​ൻ താ​മി​ർ ഇ​നാ​ദ്​ പ​റ​ഞ്ഞു.