ശുവൈഖ് വ്യവസായ മേഖലയിലെ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്. വൻ തീപിടിത്തം ശുവൈഖ് വ്യവസായ മേഖല, സബ്ഹാൻ, സാൽമിയ, അർദിയ, മിന അബ്ദുല്ല എന്നിവിടങ്ങളിൽനിന്നുള്ള ഏഴ് അഗ്നിശമന യൂനിറ്റുകൾ ചേർന്ന് ഏറെ കഷ്ടപ്പെട്ടാണ് നിയന്ത്രണ വിധേയമാക്കിയത്. 10000 ചതുരശ്ര മീറ്ററിൽ തീപടർന്നു. തീപിടിത്തത്തിെൻറ കാരണത്തെപറ്റി അധികൃതർ അന്വേഷണം ആരംഭിച്ചു.
Home Uncategorized ശുവൈഖ് വ്യവസായ മേഖലയിലെ സംഭരണ കേന്ദ്രത്തിൽ തീപിടുത്തം ; ഒരാൾ മരിച്ചു ; രണ്ടുപേർക്ക് പരിക്ക്