കുവൈത് വിമാനത്താവളത്തിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 3500 ആക്കി ഉയർത്തി

kuwait_vartha

കുവൈത് വിമാനത്താവളത്തിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 3500 ആക്കി ഉയർത്തി. വ്യോമയാന അധികൃതർ ഇത് സംബന്ധിച്ച ഉത്തരവിറക്കി. ഒരു വിമാനത്തിലെ പരമാവധി യാത്രക്കാരുടെ എണ്ണം 70 ഉം പ്രതിദിനം വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരുടെ എണ്ണം 3500 ആയുമാണ് ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നത്. ഈ മാസം പുതിയ തീരുമാനം പ്രാബല്യത്തിൽ വരും.