കുവൈത്തിൽ ജോൺസൻ ആൻഡ് ജോൺസൻ കമ്പനിയുടെ 2 ലക്ഷം ഡോസ് വാക്സിൻ ഇറക്കുമതി കരാറിന് അംഗീകാരം

കുവൈത്തിൽ ജോൺസൻ ആൻഡ് ജോൺസൻ കമ്പനിയുടെ 2 ലക്ഷം ഡോസ് വാക്സിൻ ഇറക്കുമതി ചെയ്യാൻ ആരോഗ്യ മന്ത്രാലയത്തിന് അനുമതി ലഭിച്ചു.20 ലക്ഷം ഡോളർ മൂല്യമുള്ള കരാർ ഇതുമായി ബന്ധപ്പെട്ട് കമ്പനിയുമായി നേരിട്ട് കരാർ രൂപീകരിക്കുന്നതിന് ആരോഗ്യമന്ത്രാലയം നേരത്തെ അനുമതി തേടിയിരുന്നു. അന്തിമ അനുമതിക്കായി ഓഡിറ്റ് ബ്യുറോ അധികൃതർക്ക് രേഖകൾ കൈമാറിയിട്ടുണ്ട്.