ഗാർഹിക തൊഴിലാളികൾക്ക്‌ പുതിയ യാത്രാ നിബന്ധന ; രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്തവർക്ക് രാജ്യത്തിന് പുറത്തു പോകാനാകില്ല

ഗാർഹിക തൊഴിലാളികൾക്ക്‌ പുതിയ യാത്രാ നിബന്ധന. രണ്ട്‌ ഡോസ്‌ വാക്സിനേഷൻ പൂർത്തിയാക്കാത്ത ഗാർഹിക തൊഴിലാളികളെ ഓഗസ്ത്‌ 1 മുതൽ രാജ്യത്ത്‌ നിന്ന് പുറത്തേക്ക്‌ പോകാൻ അനുവദിക്കില്ല. നേരത്തെ വീട്ടുടമസ്ഥരായ സ്വദേശികളെ അനുഗമിക്കുന്നവർക്ക് മാത്രമായിരുന്നു ഈ നിബന്ധന. എന്നാൽ ഓഗസ്റ്റ് ഒന്ന് മുതൽ എല്ലാ ഗാർഹിക തൊഴിലാളികൾക്കും ഇത് ബാധകമാകും. ഒരു ഡോസ് വാക്സിൻ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചു ഭേദമായ ഗാർഹിക തൊഴിലാളികളും രാജ്യത്തിന് പുറത്തു പോകുന്നതിനും പ്രവേശിക്കുന്നതിനും രണ്ട് ഡോസ് വാക്സിൻ പൂർത്തിയാക്കിയിരിക്കണം.