കുവൈത്തിൽ 1935 പേർക്ക് കൂടി കോവിഡ് ; 7 മരണം

കുവൈത്തിൽ പുതുതായി 1935 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കുവൈത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന നിരക്കാണിത്. 7 പേർ കൂടി മരിക്കുകയും ചെയ്തു. 1408 പേർ രോഗമുക്തരാകുകയും ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.30 % ആണ്.