ഇന്ത്യയിൽ കോവിഡ് മരണനിരക്കും രോഗബാധയും കുറയുന്നു ; പുതിയതായി 50,848 കോവിഡ് കേസുകളും 1,358 മരണങ്ങളും

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 50,848 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,358 പേര്‍ കോവിഡ് മൂലം മരിച്ചു. 68,817 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിൽ ഇതുവരെ 3,00,28,709 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,89,94,855 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 3,90,660 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ 6,43,194 ആക്റ്റീവ് രോഗികളുണ്ട്.