കുവൈത്തിന് പുറത്ത് കുടുങ്ങി കിടക്കുന്ന വിദേശികളായ പ്ലസ്‌ റ്റു വിദ്യാർത്ഥികൾക്ക്‌ ജൂലായ്‌ 4 നു മുമ്പ്‌ കുവൈത്തിലേക്ക്‌ തിരിച്ചു വരൻ അനുമതി

kuwait_vartha

കുവൈത്തിന് പുറത്തു കുടുങ്ങി കിടക്കുന്ന വിദേശികളായ പ്ലസ്‌ റ്റു വിദ്യാർത്ഥികൾക്ക്‌ ജൂലായ്‌ 4 നു മുമ്പ്‌ കുവൈത്തിലേക്ക്‌ തിരിച്ചു വരാൻ മന്ത്രി സഭ അനുമതി നൽകി. അടുത്ത മാസം നടക്കാനിരിക്കുന്ന പരീക്ഷയിൽ പങ്കെടുക്കാനാണ് വിദ്യാർത്ഥികൾക്ക് സൗകര്യമൊരുക്കുന്നത്. ഇതിനായി വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര മന്ത്രാലയവുമായും സിവിൽ വ്യോമയാന അധികൃതരുമായും ഏകോപനം നടത്തി വരികയാണ്.