കുവൈത്തിൽ 1870 പേർക്ക് കൂടി പുതുതായി കോവിഡ് ; 6 മരണം

കുവൈത്തിൽ 1870 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 6 പേർ മരിച്ചു. 1681 പേർക്ക് രോഗ മുക്തി. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 12.74% ആണ്.

ഇതുവരെ കുവൈത്തിൽ 1894 പേർ കോവിഡ് മൂലം മരിച്ചു. ഇതുവരെ രോഗമുക്തരാവർ 324578 . നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 18327 . ഇതിൽ 259 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.