ഒറ്റക്കെട്ടായി നിന്നാൽ 20 സീറ്റും യു. ഡി എഫിന് ലഭിക്കും :എൻ. കെ പ്രേമ ചന്ദ്രൻ എം പി

കുവൈത്ത് സിറ്റി :ഒറ്റക്കെട്ടായി പരിശ്രമിച്ചാൽ വരാനിരിക്കുന്ന ലോക്സഭ ഇലക്ഷനിൽ മുഴുവൻ സീറ്റും യു. ഡി എഫി ന് സ്വന്തമാക്കാൻ കഴിയുമെന്ന് എൻ കെ പ്രേമചന്ദ്രൻ എം. പി.
കുവൈത്ത് കേരള കൾച്ചറൽ ഓർഗനൈസഷൻ വാർഷികത്തിന് കുവൈത്തിൽ എത്തിയതായിരുന്നു അദ്ദേഹം. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജന വിരുദ്ധ നയങ്ങൾക്കെതിരെയായിരിക്കും ജനവിധി. മോദി ഭരണവും പിണറായി ഭരണവും പരാജയമാണെന്ന് തെളിഞ്ഞു കഴിഞ്ഞു. ശബരിമലയിലൂടെ സാമൂഹ്യാന്തരീക്ഷം കലുഷിതമാക്കുകയാണ് എൽ. ഡി. എഫ് ചെയ്തത്. രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ സമാധാനവും ഇല്ലാതാക്കിയിരിക്കുന്നു. പ്രളയം, ഓഖി ദുരിതാശ്വസ പ്രവർത്തനങ്ങളിൽ സർക്കാർ വേണ്ടത്ര ശ്രദ്ധ നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.