കുവൈത്തിൽ റെസ്റ്റോറന്റുകളിലും ഷോപ്പിംഗ്‌ മാളുകളിലും ഞായറാഴ്ച മുതൽ വാക്സിൻ സ്വീകരിച്ചവർക്ക് മാത്രം പ്രവേശനം

കുവൈത്തിൽ റെസ്റ്റോറന്റുകളിലും ഷോപ്പിംഗ്‌ മാളുകളിലും പ്രവേശിക്കാൻ ഞായറാഴ്ച മുതൽ വാക്സിൻ നിർബന്ധമാക്കുന്നു. കഴിഞ്ഞ മന്ത്രി സഭ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ഷോപ്പിംഗ് മാളുകൾ , സലൂണുകൾ, 6000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തൃതിയുള്ള സമുച്ഛയങ്ങൾ എന്നിവിടങ്ങളിൽ പ്രവേശിക്കാൻ വാക്സിൻ സ്വീകരിച്ചവർക്കും വാക്സിൻ സ്വീകരിക്കലിൽ നിന്ന് ഇളവ് നല്കിയവർക്കും മാത്രമാകും പ്രവേശനം. പരിശോധനക്കായി പ്രത്യേക സംഘങ്ങൾ കവാടങ്ങളിൽ ഉണ്ടാകും. ‘മുന’ അല്ലെങ്കിൽ ‘മൈ ഐഡന്റിറ്റി’ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് വാക്സിൻ സ്വീകരിച്ചത് തെളിവായി കാണിക്കേണ്ടതാണ് .