കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതിക്ക് കോവിഡ് സ്ഥിരീകരിച്ചു ; ഇന്ത്യൻ എംബസിയുടെ കൗൺസിലാർ സേവനങ്ങൾ ജൂലൈ ഒന്ന് വരെ നിർത്തിവെച്ചു

കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജിനു കോവിഡ്‌ സ്ഥിരീകരിച്ചു. ട്വിട്ടർ വഴി അദ്ദേഹം തന്നെയാണു വിവരം പുറത്തു വിട്ടത്‌. താനുമായി കഴിഞ്ഞ 10 ദിവസങ്ങളിൽ ബന്ധപ്പെട്ട എല്ലാവരും ആവശ്യമായ ആരോഗ്യ മുൻ കരുതലുകൾ പാലിക്കുവാൻ അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിരോധ വാക്സിനേഷന്റെ രണ്ടു ഡോസും താൻ പൂർത്തിയാക്കിയതായി കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസിയിൽ നടന്ന ഓപൺ ഹൗസ്‌ പരിപാടിയിൽ അദ്ദേഹം പറഞ്ഞിരുന്നു.അതേ സമയം ഇന്ത്യൻ എംബസിയുടെ കൗൺസിലാർ സേവനങ്ങൾ ജൂലായ്‌ ഒന്നു വരെ നിർത്തിവെച്ചതായി ഇന്ത്യൻ എംബസി വാർത്താ കുറിപ്പിൽ അറിയിച്ചു. എന്നാൽ എമർജ്ജെൻസി സേവനങ്ങളും പാസ്പോർട്ട്‌ കേന്ദ്രങ്ങളിലെ സേവനങ്ങളും ലഭ്യമായിരിക്കും.