കുവൈത്തിൽ പുതുതായി 1702 പേർക്ക് കൂടി കോവിഡ് ; 10 മരണം ; മരിച്ചവരിൽ ഒരാൾ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരുന്നു

കുവൈത്തിൽ 1702 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 10 മരണവും റിപ്പോർട്ട് ചെയ്തു. .മരണമടഞ്ഞവരിൽ ഒരാൾ രണ്ടു ഡോസ് വാക്സിനേഷനും പൂർത്തിയാക്കിയയാളായിരുന്നു. 1632 പേര് രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 18615. ഇവരിൽ 217 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 11.99 % ആണ്.